മണർകാട് പഞ്ചായത്തിന്റെയും ജനതയുടേയും വികസനത്തിനായി ആരംഭിക്കുന്ന വെബ്പോർട്ടറിൽ എല്ലാ ജനതയും പങ്കാളികളാകാൻ നിർദ്ദേശം.

മണർകാട്:  മണർകാട് പഞ്ചായത്ത് സുസ്ഥിര വികസനം ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ്  IPMS  അഥവാ ഇന്റെല്ലിജെന്റ്  പ്രോപ്പർട്ടി മാനേജ്‌മെന്റ് സിസ്റ്റം എന്ന GIS മാപ്പിംഗ് പദ്ധതി. ഏറ്റവും നൂതന സാങ്കേതിക വിദ്യകളുടെ സഹായത്താൽ പഞ്ചായത്ത് പരിധിയിലെ മുഴുവൻ മനുഷ്യ-പ്രകൃതി വിഭവ വിവരങ്ങളും ശേഖരിച്ചു ആവശ്യാനുസരണം വിരൽതുമ്പിൽ ലഭ്യമാകും വിധം വെബ്പോർട്ടലിൽ പബ്ലിഷ് ചെയ്യുന്നതിലൂടെ പൊതുജനങ്ങൾക് ഏറ്റവും വേഗതയാർന്നതും മെച്ചപ്പെട്ടതുമായ രീതിയിലുള്ള സേവനങ്ങൾ ലഭ്യമാക്കുക  എന്നതാണ് ഈ പദ്ധതികൊണ്ട് അടിസ്ഥാനപരമായി ലക്ഷ്യം വെക്കുന്നത്. 
ദുരന്തലഘൂകരണം, പകർച്ച വ്യാധി തടയൽ, നാഗരാസൂത്രണം, വികസന പദ്ധതികളുടെ വിഭാവന നിർവഹണം, മാലിന്യ നിർമാർജ്ജനം, ക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കൽ, വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികളിൽ ഇടം പിടിക്കാൻ ആവശ്യമായ പ്രപ്പോസൽ തയ്യാറാക്കൽ,  പരിസ്ഥിതി സൗഹൃദ വികസനം ആവിഷ്കരിക്കൽ എന്നിവ ഈ പദ്ധതിയുടെ ഉപയോഗങ്ങളിൽ ചിലത് മാത്രമാണ്.
കൊറോണ പോലുള്ള പകർച്ച വ്യാധികൾ സാങ്കേതിക വിദ്യയുടെ പ്രസക്തി നമുക്ക് മനസിലാക്കിത്തന്ന ഈ സാഹചര്യത്തിൽ ഈ പദ്ധതിയുടെ ഭാഗമായുള്ള വിവര ശേഖരണം പഞ്ചായത്ത് പരിധിയിലെ മുഴുവൻ പ്രദേശങ്ങളിലും നടക്കേണ്ടതുണ്ട്. എന്തെങ്കിലും കാരണവശാൽ നമ്മുടെ വീടുകൾ ഈ പദ്ധതിയുടെ പരിധിയിൽ വന്നില്ല എങ്കിൽ പിന്നീട് ഉൾപെടുത്താൻ കാലതാമസം നേരിടുകയും ഇതിന്റെ മേല്പറഞ്ഞ ഗുണങ്ങൾ നമുക്ക് ലഭിക്കാതിരിക്കുകയും ചെയ്യും.
 ആയതിനാൽ ഈ  പദ്ധതിയുടെ ഭാഗമായി കെട്ടിടം ജിയോറ്റാഗ്ഗ് ചെയ്യുന്നതിനും വിവര ശേഖരണത്തിനുമായി നമ്മുടെ വീടുകളിൽ പഞ്ചായത്ത് ചുമതലപ്പെടുത്തിയിട്ടുള്ള സർവെയർ എത്തുന്നുണ്ട് എന്ന് ഓരോരുത്തരും ഉറപ്പ് വരുത്തുക. ഇതിലൂടെ,  ഇന്ത്യയിലെ വളരെ ചുരുങ്ങിയ നഗരങ്ങളിൽ മാത്രം നടപ്പിലാക്കുന്ന ഈ പദ്ധതിവഴി അടിസ്ഥാന വികസന രംഗത്ത് കൊണ്ടുവരുന്ന വലിയ മാറ്റങ്ങളിൽ നമുക്കും പങ്കാളികളാവാം.
Previous Post Next Post