സംഗീത സംവിധായകൻ മുരളി സിതാര അന്തരിച്ചു


കോഴിക്കോട്​: സംഗീത സംവിധായകനും ആകാശവാണിയിലെ അവസാന സ്റ്റാഫ് കമ്പോസറുമായിരുന്ന മുരളി സിതാര (വി. മുരളീധരന്‍) അന്തരിച്ചു. 1980ല്‍ ഇറങ്ങിയ തീക്കാറ്റ് എന്ന ചിത്രത്തിലെ “ഒരുകോടിസ്വപ്നങ്ങളാല്‍ ആണ്​ ഈണമിട്ട ആദ്യ സിനിമാഗാനം.

ഓലപ്പീലിയില്‍ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടില്‍, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവര്‍ണ്ണഭൂമിയില്‍, അമ്ബിളിപ്പൂവേ നീയുറങ്ങു തുടങ്ങിയവ അദ്ദേഹത്തിന്റെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളാണ്. 1991ല്‍ ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ എത്തിയതോടെ സിനിമയുമായുള്ള ബന്ധം അദ്ദേഹം ഉപേക്ഷിച്ചു.

ലളിതഗാനം, ഉദയഗീതം തുടങ്ങിയവകൂടാതെ വിവിധ പ്രോഗ്രാമുകള്‍ക്കായി പാട്ടുകളൊരുക്കി.


Previous Post Next Post