വള്ളം മറിഞ്ഞ് കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി




കാസർകോട് : വള്ളം മറിഞ്ഞ് കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

സന്ദീപ്, കാർത്തിക്, രതീഷ് എന്നിവരുടെ മൃതദേഹങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്.

ഇന്നലെ രാവിലെ ആറ് മണിയോയാണ് കാസർകോട് ഹാർബറിന് സമീപം ശക്തമായ തിരമാലയിൽപ്പെട്ട് മീൻപിടുത്ത ബോട്ട് മറിഞ്ഞ് മൂന്നുപേരെ കാണാതായത്. 

ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. 
ഇതില്‍ നാല് പേരെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. മറിഞ്ഞ ബോട്ടിൽ പിടിച്ച് കിടക്കുകയായിരുന്നു ഇവർ.

 ‍
Previous Post Next Post