ഒരു വൈദികന്റെ സ്നേഹ വാത്സല്യങ്ങൾ പോലും കളങ്കപ്പെടുന്നു, ആലുവയിൽ നാല് വയസുകാരിയെ വൈദികൻ പീഡിപ്പിക്കാൻ ശ്രമിച്ചു.


കൊച്ചി/ ദൈവത്തിന്റെ മധ്യസ്ഥനായി വിശ്വാസികൾ കാണുന്ന ഒരു വൈദികന്റെ സ്നേഹ വാത്സല്യങ്ങൾ പോലും രക്ഷിതാക്കൾ ഭയപ്പെടേണ്ട അവസ്ഥ. ആലുവയിൽ നാല് വയസുകാരിയെ വൈദികൻ പീഡിപ്പിക്കാൻ ശ്രമിച്ചു. വരാപ്പുഴ സ്വദേശിയായ ഫാ. സിബിയാണ് നാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
ആലുവയിലാണ് സംഭവം. കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വരാപ്പുഴ സ്വദേശിയായ ഫാ. സിബിയ്ക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോക്സോ നിയമ പ്രകാരമാണ് വൈദികനെതിരെ കേസെടുത്തിട്ടുള്ളത്. നാലു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി ഉണ്ടായിരിക്കുന്നത്.
കുട്ടിയുമായി വൈദികന്‍ അടുപ്പം കാണിച്ചിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. വൈദികന്റെ പ്രവൃത്തി അറിഞ്ഞതോടെ കുട്ടിയുടെ രക്ഷിതാക്കള്‍ ബിഷപ്പ് ഹൗസിനെ മുന്നിലെത്തി പ്രതിഷേധം അറിയിച്ചിരുന്നു. കേസെടുത്തതിന് പിറകെ വൈദികൻ ഒളിവില്‍ പോയിരിക്കുകയാണ്. വൈദികനായി അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറയുന്നു.


Previous Post Next Post