ബയോഗ്യാസ് ഫാക്ടറിക്ക് തീപിടിച്ച് മുപ്പതോളം പേര്‍ക്ക് പൊള്ളലേറ്റു

 

 
പാലക്കാട്  : മണ്ണാര്‍ക്കാട് ബയോഗ്യാസ് ഫാക്ടറിക്ക് തീപിടിച്ച് മുപ്പതോളം പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരില്‍ ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുമുണ്ട്. 24 പേരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലും മറ്റുള്ളവരെ മണ്ണാര്‍ക്കാട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പ്ലാന്റിന് തീപിടിച്ചപ്പോള്‍ തന്നെ മണ്ണാര്‍ക്കാട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തി. തുടര്‍ന്ന് നാട്ടുകാരും ചേര്‍ന്നാണ് തീപിടിത്തം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം ആരംഭിച്ചത്. എന്നാല്‍ അല്‍പസമത്തിനകം തന്നെ വീണ്ടും സ്‌ഫോടനമുണ്ടാകുകയായിരുന്നു. ഫാക്ടറിയിലെ ടാങ്ക് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്.

കോഴിമാലിന്യം കൊണ്ടുവന്ന് സംസ്‌കരിച്ച് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന തിരുവിഴാംകുന്നിലെ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. തിരുവല്വാമലയില്‍ നിന്നും മണ്ണാര്‍ക്കാട് നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തി യാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Previous Post Next Post