കിറ്റെക്‌സിനെ മാനസികമായി പീഡിപ്പിക്കുന്നു’; സിപിഐഎം ഇഷ്ടമല്ലാത്തവരെയെല്ലാം അടിച്ചോടിക്കുകയാണെന്ന് കെ സുരേന്ദ്രന്‍


കോഴിക്കോട്: കിറ്റെക്‌സിനെതിരെ സിപിഐഎമ്മും സര്‍ക്കാരും രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഐഎമ്മിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തത് കാരണം കിറ്റക്‌സ് സ്ഥാപനങ്ങളിലേക്ക് നിരന്തര പരിശോധനകള്‍ നടത്തി അവരെ മാനസികമായി പീഡിപ്പിക്കുകയാണ് സര്‍ക്കാര്‍. എറണാകുളത്ത് സിപിഐഎമ്മിന്റെ കണ്ണിലെ കരടായി കിറ്റെക്‌സ് മാറുമോ എന്ന സംശയമാണ് വ്യവസായ മന്ത്രിക്ക് കിറ്റെക്‌സ് ഗ്രൂപ്പിനോടുള്ള പ്രതികാരണത്തിന് പിന്നിലെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
രാഷ്ട്രീയ എതിരാളികളാണെങ്കിലും വ്യവസായ സംരഭകരാണെങ്കിലും ഇഷ്ടമല്ലാത്തവരെയെല്ലാം നശിപ്പിക്കുക എന്ന നിലപാടാണ് സിപിഐഎമ്മിന്. കേരളം രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നവരെയെല്ലാം അടച്ചാക്ഷേപിക്കുകയും അപമാനിക്കുകയും പടിയടച്ച് പിണ്ഡം വെയ്ക്കുകയും ചെയ്യുകയാണ് പിണറായി സര്‍ക്കാര്‍. കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ സഹാനുഭൂതിയോടെ നടപടിയെടുക്കുന്നതിന് പകരം രാഷ്ട്രീയ പ്രതിയോഗികളായി അവരെ കാണുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

കേരള സര്‍ക്കാരിന് ദുരഭിമാനമാണ്. നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളില്‍ 24ാം സ്ഥാനത്താണ് നമ്പര്‍ വണ്‍ കേരളം. യോഗി ആദിത്യനാഥിന്റെ യുപി രണ്ടാം സ്ഥാനത്തും. യുപിയിലേക്ക് ടോര്‍ച്ചടിക്കുന്നവര്‍ അത് ആദ്യം ആലോചിക്കണം. കോടികള്‍ മുടക്കി ലോക കേരളസഭയും വ്യവസായ കണ്‍വെന്‍ഷനും സംഘടിപ്പിച്ചിട്ട് ഏത് സംരഭകനാണ് നിക്ഷേപകരാണ് കേരളത്തിലേക്ക് വന്നത്. മുഖ്യമന്ത്രിയുടെ മകള്‍ പോലും വ്യവസായം തുടങ്ങാന്‍ തെരഞ്ഞെടുത്തത് ബെംഗളുരു ആണ് പിന്നെ എങ്ങനെ കേരളത്തിലേക്ക് ആളുവരാനാണ്.

"കെ സുരേന്ദ്രന്‍. 

കിറ്റെക്‌സുമായി നയപരമായി അഭിപ്രായ വ്യത്യാസമുള്ളതുകൊണ്ടാണോ അതല്ല പണക്കാരെയൊന്നും ഇവിടെ വ്യവസായം തുടങ്ങാന്‍ അനുവദിക്കില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളതുകൊണ്ടാണോ ഈ നടപടികളെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Previous Post Next Post