ടെസ്റ്റുകള്‍ കൃത്യമായി നടക്കുന്നതുകൊണ്ടാണ് സംസ്ഥാനത്ത് ടിപിആര്‍ നിരക്ക് ഉയർന്നു നില്‍ക്കുന്നതെന്ന് ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി.
നിലവിലെ സ്ഥിതിയില്‍ ആശങ്ക വേണ്ട. ടിപിആര്‍ 10 ല്‍ കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വേണ്ടെന്ന് ആരോഗ്യവകുപ്പും പൊലീസും ആവശ്യപ്പെട്ടു.
വടക്കന്‍ ജില്ലകളില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്