ക്ഷേമപെൻഷൻ വാങ്ങുന്ന അനർഹർക്ക് ഇനി പിടി വീഴും; പുതിയ വരുമാന സർട്ടിഫിക്കറ്റ് വേണമെന്നു ധനവകുപ്പ്




തിരുവനന്തപുരം : അനർഹർ ക്ഷേമ പെൻഷൻ വാങ്ങുന്നതു തടയാനുള്ള നടപടിയുമായി സർക്കാർ. ഉയർന്ന സാമ്പത്തിക ശേഷിയുള്ളവർ പെൻഷൻ വാങ്ങുന്നതു തടയാൻ പുതിയ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദേശിക്കണമെന്നു ധനവകുപ്പ് സർക്കാരിനോട് ശുപാർശ ചെയ്തു.

മസ്റ്ററിങ് നിർബന്ധമാക്കിയിട്ടും ക്ഷേമപ്പെൻഷൻ പട്ടികയിൽ അനർഹർ തുടരുന്നതായി സർക്കാർ കണ്ടെത്തിയിരുന്നു.മാനദണ്ഡങ്ങളിലെ പഴുത് ഉപയോ​ഗിച്ചാണ് അനർഹർ പെൻഷൻ വാങ്ങുന്നത്. ഒരു ലക്ഷം രൂപയാണ് വിവിധ ക്ഷേമപെൻഷനുകളുടെ വാർഷിക കുടുംബ വരുമാന പരിധി. എന്നാൽ ഇതിൽ കൂടുതൽ വരുമാനമുള്ളവരും പെൻഷൻ വാങ്ങുന്നുണ്ട്.

Previous Post Next Post