ഇന്ത്യയിൽ കൊവിഡ് വകഭേദങ്ങളുടെ വ്യാപനം കൂടുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം





ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വകഭേദങ്ങളുടെ വ്യാപനം കൂടുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡെല്‍റ്റയെ ക്കാള്‍ അപകടകാരിയായ ലാംബ്ഡ വകഭേദത്തിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.

ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ്, കാപ്പ, ആല്‍ഫ തുടങ്ങിയ കൊവിഡിന്റെ വകഭേദങ്ങള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം. രാജ്യത്തെ 174 ജില്ലകളില്‍ കൊവിഡിന്റെ പുതിയ വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ത്രിപുരയില്‍ പരിശോധന നടത്തിയ 151 സാമ്പിളുകളില്‍ 138 എണ്ണത്തില്‍ ഡെല്‍റ്റ പ്ലസിന്റെ സന്നിധ്യം കണ്ടെത്തി

ഉത്തര്‍പ്രദേശില്‍ നിന്ന് പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 80 ശതമാനത്തില്‍ ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചു. ആല്‍ഫ, കാപ്പ , എന്നീ വകഭേദങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ കണ്ടെത്തിയിട്ടുണ്ട്. കൊവിഡിന്റെ ലാംഡ വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഇതിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.


Previous Post Next Post