ബൈക്കില്‍ അമിതവേഗത്തില്‍ സഞ്ചരിച്ചത് ചോദ്യംചെയ്തു; അയർക്കുന്നം മറ്റക്കരയില്‍ കഞ്ചാവ് മാഫിയ വ്യാപാരിയെ കല്ലുകൊണ്ട് തലയ്ക്കിടിച്ചു



അയര്‍ക്കുന്നം: ബൈക്കില്‍ അമിതവേഗത്തില്‍ പോയതിനെതുടര്‍ന്ന് ശകാരിച്ചതിലെ വൈരാഗ്യം, യുവാക്കളുടെ നേതൃത്വത്തിലുള്ള കഞ്ചാവ്മാഫിയ മറ്റക്കര ആലുംമൂട്ടില്‍ വസ്ത്രവ്യാപാരിയെ ആക്രമിച്ചു.
30 ഓളം വരുന്ന 18നും 25നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ വ്യാപാരി മറ്റക്കര വെള്ളാപ്പള്ളിയില്‍ ബിജു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു.
ചൊവ്വാഴ്ച രാത്രി 7മണിയോടെയാണ് ആക്രമണം ഉണ്ടായത്. മറ്റക്കര കവലയിലൂടെ നിരവധി ഇരുചക്രവാഹനങ്ങളിലായി ആളുകള്‍ അമിതവേഗത്തില്‍ പോയജ് ബിജു ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് പ്രകോപിതരായ യുവാക്കള്‍ കൂട്ടാളികളുമായി എത്തി വ്യാപാരിയെ പ്രകോപനമില്ലാതെ മര്‍ദിക്കുകയായിരുന്നു.
കല്ല് ഉപയോഗിച്ച് ബിജുവിന്റെ തലയ്ക്ക് ഇടിക്കുകയും ചെയ്തു. ആക്രമണത്തില്‍ ബിജുവിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. ആക്രമണസംഘത്തില്‍പെട്ടവര്‍ മുന്‍പും കേസുകളില്‍ ജയില്‍വാസമനുഭവിച്ചിട്ടുള്ളവരാണ്. സംഭവത്തില്‍ അയര്‍ക്കുന്നം പോലീസ് വധശ്രമത്തിന് കേസെടുത്തു.

Previous Post Next Post