കെ.സുരേന്ദ്രൻ രാജിവയ്ക്കണമെന്ന് ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു



കാസർകോട്: ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ അംഗങ്ങളെ താക്കീത് ചെയ്ത് അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർട്ടിയിൽ അച്ചടക്കം പ്രധാനമാണെന്നും കോൺഗ്രസല്ല ബിജെപിയെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇത്തരത്തിൽ അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ സുരേന്ദ്രൻ സൂചിപ്പിച്ചു.
 
ഇതിനിടെ ഭാരവാഹി യോഗത്തിൽ കെ.സുരേന്ദ്രന്റെ രാജി ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേന്ദ്രൻ സ്ഥാനമൊഴിയണമെന്നാണ് ആവശ്യം.
പ്രവർത്തകർക്ക് നിലവിലെ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. പാർട്ടിയിൽ പുനഃസംഘടന വേണമെന്നും ഭാരാവാഹികൾ ചൂണ്ടിക്കാട്ടി.
നേതൃത്വത്തിന്റെ പരാജയമാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണം. അതിന്റെ ധാർമിക ഉത്തരവാദിത്തം നേതൃത്വം ഏറ്റെടുക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു.
കൊടകര കുഴൽപ്പണക്കേസിൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് അന്വേഷണസംഘം നൽകിയ നോട്ടീസിനോടുള്ള സമീപനം, പാർട്ടിയെ പിടിച്ചുലച്ച സമീപകാല സംഭവങ്ങൾ, തിരഞ്ഞെടുപ്പ് പരാജയം തുടങ്ങിയവയും ചർച്ചചെയ്യും.
Previous Post Next Post