കുവൈറ്റിൽ ലോക്കഡൗണും കർഫ്യൂവും ഉടൻ നടപ്പാക്കില്ലെന്ന് അധികൃതർ


റ്റിജോ ഏബ്രഹാം 
ന്യൂസ് ബ്യൂറോ കുവൈറ്റ് 
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വർധിച്ചുവരുന്ന സാഹചര്യത്തിലും തൽക്കാലം ലോക്ഡൗണും കർഫ്യൂവും നടപ്പാക്കേണ്ടെന്ന തീരുമാനത്തിൽ അധികൃതർ.
അതേസമയം, സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയും അനിവാര്യ ഘട്ടത്തിൽ കർശന നടപടികളിലേക്ക് പോവുകയും ചെയ്യും. മറ്റു നടപടികളിലൂടെ സ്ഥിതി നിയന്ത്രണ വിധേയമാക്കാനാണ് ശ്രമിക്കുന്നത്. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാ
ക്കാൻ കർശന നടപടികൾ കൈക്കൊള്ളും.

കർഫ്യൂവും ലോക്ഡൗണും പ്രഖ്യാപിച്ചിരുന്ന സമയത്തേക്കാൾ കൂടിയ നിലയിലാണ് ചികിത്സയിലുള്ളവരുടെ എണ്ണവും പുതിയ കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും മരണവും.
വിപണിക്കും തൊഴിലിനും ഏൽക്കുന്ന ആഘാതം കണക്കിലെടുത്താണ് ലോക്ഡൗൺ പ്രഖ്യാപിക്കാത്തത്. ജനങ്ങൾ ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണ
മെന്ന് അധികൃതർ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. വാക്സിനേഷൻ സുഗമമായി പുരോഗമിക്കുന്നതിനാൽ അടുത്ത മാസങ്ങളിൽ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Previous Post Next Post