ഓടുന്ന ഓട്ടോറിക്ഷയിൽ യാത്രക്കാരിക്ക് ലൈംഗീക അതിക്രമം, യുവതി രക്ഷപെടാൻ പുറത്തേക്ക് ചാടി. ഓട്ടോ ഡ്രൈവർ സുബീഷ് അറസ്റ്റിൽ


കോഴിക്കോട്/ ഓടുന്ന ഓട്ടോയിൽ യാത്രക്കാരിയായ യുവതിയോട് ലൈംഗീക അതിക്രമം, യുവതി റോഡിലേക്ക് ചാടി. ബാലുശേരി വട്ടോളിബസാര്‍ കിനാലൂര്‍ റോഡിലാണ് സംഭവം. ഓടി കൊണ്ടിരിക്കുന്ന ഓട്ടോ ഡ്രൈവറുടെ ലൈംഗീക അതിക്രമം താങ്ങാനാവാതെ യുവതി ഓട്ടോയിൽ നിന്ന് പുറത്തേക്ക് രക്ഷപെടാനായി കുതിച്ചു.

റോഡിലേക്ക് വീണ യുവതിക്ക് കാലിന് പരുക്കേറ്റിട്ടുണ്ട്. പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. വട്ടോളി ബസാറില്‍ പോകുന്നതിനാണ് യുവതി കൂനേല്‍മാക്കൂല്‍ സുബീഷി (38)ന്റെ ഓട്ടോറിക്ഷയില്‍ കയറുന്നത്.
കുറച്ച് ദൂരം പോയ ശേഷം സുബീഷ് യുവതിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗീക അധിക്രമത്തിന് തുനിയുകയുമായിരുന്നു. ഇതോടെ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും സുബീഷ് തയ്യാറായില്ല. തുടര്‍ന്നായിരുന്നു രക്ഷപെടാനായി യുവതി പുറത്തേക്ക് ചാടിയത്. യുവതിയുടെ പരാതിയില്‍ ബാലുശേരി പൊലീസാണ് സുബീഷിനെ അറസ്റ്റ് ചെയ്തത്.



Previous Post Next Post