ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചതായി പ്രാഥമിക വിവരം






ചങ്ങനാശേരി ബൈപാസ് റോഡിൽ പാലാത്രയ്ക്കും മോർക്കുളങ്ങരയ്ക്കും ഇടയിൽ ബൈക്കുകൾ കൂട്ടിമുട്ടി 3 പേർ മരിച്ചതായി വിവരം.

ഇരു ബൈക്കിലേയും യാത്രക്കാരാണ് മരിച്ചത്. ബൈക്ക് യാത്രക്കാരിൽ ഒരാൾ പുതുപ്പള്ളി സ്വദേശിയാണ്. എതിർദിശയിൽ വന്ന ബൈക്കിൽ യാത്ര ചെയ്തിരുന്ന അച്ഛനും, മകനുമാണ് അപകടത്തിൽ പെട്ട മറ്റ് രണ്ട് പേർ.
അപകടത്തിൽ ബൈക്കുകൾ നിശ്ശേഷം തകർന്നു.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Previous Post Next Post