ഷൂ നനയരുത്; മത്സ്യത്തൊഴിലാളിയുടെ തോളിലേറി മന്ത്രി; വീഡിയോ വൈറല്‍



 

ചെന്നൈ: മന്ത്രിമാരുടെ വിഐപി സംസ്‌കാരം നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. 

ഇപ്പോഴിതാ ഷൂസ് നനയാതിരിക്കാന്‍ മത്സ്യത്തൊഴിലാളിയുടെ തോളില്‍ കയറി ബോട്ടില്‍ നിന്ന് കരയിലേക്ക് വരുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

തമിഴ്‌നാട്ടിലെ ഫിഷറിസ് മന്ത്രി അനിത രാധാകൃഷ്ണനാണ് തന്നെ മത്സ്യത്തൊഴിലാളിയെ കൊണ്ട് ചുമലിലേറ്റിച്ചത്.

കടല്‍ക്ഷോഭത്തെ കുറിച്ച് മനസിലാക്കുന്നതിനായാണ് മന്ത്രി പാലവര്‍ക്കാടിലെത്തിയത്. മന്ത്രി നാട്ടുകാര്‍ക്കൊപ്പം കടല്‍ യാത്രയും നടത്തി. തിരിച്ചെത്തിയപ്പോള്‍ കരയില്‍ മന്ത്രിക്ക് ഇരിക്കാനായി കസേരകളും ഒരുക്കിയിരുന്നു. 

ഷൂസ് നനയുമെന്ന കാരണത്താല്‍ ബോട്ടില്‍ നിന്ന് ഇറങ്ങാന്‍ മടി കാണിച്ചതോടെ മന്ത്രിയെ മത്സ്യത്തൊഴിലാളികളില്‍ ഒരാള്‍ എടുക്കുകയായിരുന്നു.
മന്ത്രിയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ്  രാഷ്ട്രീയ സാമൂഹിക മേഖലകളിൽ നിന്നും ഉയരുന്നത്. 
Previous Post Next Post