കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിലെ പ്രത്യേകത; സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സഹകരണ വകുപ്പ് മന്ത്രിയായി അമിത് ഷാ





ന്യഡല്‍ഹി: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സഹകരണ വകുപ്പ് മന്ത്രിയായി അമിത് ഷാ. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുനസംഘടനയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സഹകരണമന്ത്രാലയത്തിന്റെ ചുമതല കൂടി നൽകി. 

ചൊവ്വാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ സഹകരണമന്ത്രാലയം രൂപികരിച്ചത്, സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രത്യേക ഭരണ, നിയമ,നയരേഖ ഈ മന്ത്രാലയത്തിനുണ്ടാകും.

മന്‍സൂഖ് മാണ്ഡവ്യയാണ് ആരോഗ്യമന്ത്രി. രാസവള വകുപ്പിന്റെയും ചുമതലചുമതലയും മന്‍സൂഖിനാണ്‌. കേന്ദ്രസഹമന്ത്രിയായിരുന്ന മാണ്ഡവ്യ ഗുജറാത്തില്‍ നിന്നുളള രാജ്യസഭാ അംഗമാണ്.

ഹര്‍ദീപ് സിങ് പുരി പെട്രോളിയം, ധര്‍മ്മേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസം, ജ്യോതിരാദിത്യ സിന്ധ്യ വ്യോമയാനം, അശ്വനി വൈഷ്ണവ് റെയില്‍വെ
പര്‍ഷോത്തം രൂപാല ഫിഷറിസ് എന്നിങ്ങനെയാണ് വകുപ്പുകള്‍. . 
 
യുവാക്കള്‍ക്കും വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാമുഖ്യം നല്‍കി നരേന്ദ്ര മോദിയുടെ രണ്ടാം സര്‍ക്കാരിലെ ആദ്യ പുനഃസംഘടന. 43 മന്ത്രിമാരാണ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. കോണ്‍ഗ്രസ് വിട്ട് അടുത്തിടെ ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും നാരായണ്‍ റാണെയ്ക്കും കേന്ദ്രമന്ത്രിസഭയില്‍ ഇടം ലഭിച്ചു.

പുതുതായി ചുമതലയേറ്റ 43 മന്ത്രിമാരില്‍ 36 പേരും പുതുമുഖങ്ങളാണ്. ഡോക്ടര്‍മാര്‍ മുതല്‍ തോട്ടം തൊഴിലാളിയായിരുന്നവര്‍ വരെ ഇതിലുണ്ട്. 13 അഭിഭാഷകര്‍, ആറു ഡോക്ടര്‍മാര്‍, അഞ്ച് എന്‍ജിനീയര്‍മാര്‍, ഏഴ് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, നാലു മുന്‍ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരും ഇതില്‍ ഉള്‍പ്പെടുന്നു. പുതുതായി സ്ഥാനമേറ്റ ഏഴു വനിതകള്‍ ഉള്‍പ്പെടെ രണ്ടാം മോദി മന്ത്രിസഭയിലെ വനിതകളുടെ എണ്ണം 11 ആയി.

 
Previous Post Next Post