അങ്കമാലി: താറാവിന് തീറ്റ നല്‍കുന്നതിനിടെ വീട്ടമ്മ കാല്‍വഴുതി കിണറ്റില്‍ വീണ് മരിച്ചു. കറുകുറ്റി എടക്കുന്ന് കല്ലറ ചുള്ളിവീട്ടില്‍ കെ.പി. ജോയിയുടെ ഭാര്യ ഡേബി (49, കറുകുറ്റി സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് വീടിനു പിന്നിലെ കിണറിലാണ് വീണത്. നിറയെ വെള്ളമുള്ള ആഴമുള്ള കിണറിെന്റ കെട്ടാത്ത വശത്താണ് കാല് വഴുതി വീണത്.
അപകടം ആരും അറിഞ്ഞിരുന്നില്ല. ഏറെ നേരം കഴിഞ്ഞിട്ടും ഡേബിയെ കാണാതായതിനെ തുടര്‍ന്നുള്ള തിരച്ചിലിലാണ് കിണറില്‍ കണ്ടെത്തിയത്.തൃശൂര്‍ കൂര്‍ക്കഞ്ചേരി പറപ്പൂക്കാരന് കുടുംബാംഗമാണ്. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മക്കള്‍: ജോബിള്‍, ജിബിന്‍. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് എടക്കുന്ന് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.