അഭിഭാഷകനെ ഓഫിസിൽ കയറി പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്





തൃശൂര്‍: ഓഫിസിൽ അതിക്രമിച്ചു കയറി അഭിഭാഷകനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ പി.കെ സുരേഷ് ബാബുവിന് നേരെയാണ് വധശ്രമമുണ്ടായത്. അയ്യന്തോളിൽ കോടതിക്ക് സമീപമുള്ള ഓഫിസിലെത്തിയാണ് സുരേഷിന്റെ ശരീരത്ത് പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം ഉണ്ടായത്. 

വീടിനോട് ചേർന്നാണ് സുരേഷിന്റെ ഓഫിസ്.  പെട്രോളുമായി ഓഫിസിൽ എത്തിയ ആക്രമി അഭിഭാഷക‍ന്‍റെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചു. ഇയാളെ ‍ തള്ളിമാറ്റി അഭിഭാഷകൻ ഓഫീസിൽ നിന്നും പുറത്ത് കടന്നതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ചാലക്കുടി സ്വദേശി രാധാകൃഷ്ണനാണ് ആക്രമണത്തിന് പിന്നിലെന്ന് അഭിഭാഷകൻ വ്യക്തമാക്കി. ചില തെറ്റിദ്ധാരണകൾ മൂലമാണ് ഇയാൾ തന്നെ ആക്രമിച്ചത്. അക്രമണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് അഭിഭാഷകൻ ആരോപിച്ചു. വധഭീഷണി നിലനിൽക്കുന്നതിനാൽ വീടിനു പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും സുരേഷ് ബാബു പറഞ്ഞു. സംഭവത്തില്‍ തൃശ്ശൂർ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 


Previous Post Next Post