യൂറോക്കപ്പ്: സ്പെയിനിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ കീഴടക്കി ഇറ്റലി ഫൈനലിൽ



യൂറോകപ്പിൽ സെമി ഫൈനൽ മത്സരത്തിൽ സ്പെയിനിനെ കീഴടക്കി ഇറ്റലി ഫൈനലിൽ പ്രവേശിച്ചു. 

പെനാൽട്ടി ഷൂട്ടൗട്ട് വരെ ആവേശം നീണ്ട മത്സരത്തിനൊടുവിലാണ് കെല്ലിനിയും സംഘവും ഫൈനലിലേക്ക് പ്രവേശിച്ചത്.
പെനാൽട്ടി ഷൂട്ടൗട്ടിൽ ഇറ്റലി 4-2 എന്ന സ്കോറിന് സ്പെയിനിനെ പരാജയപ്പെടുത്തി

നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 

ഷൂട്ടൗട്ടിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഗോൾകീപ്പർ ജിയാൻ ലൂയി ഡോണറുമ്മയുടെ കരുത്തിലാണ് അസൂറിപ്പട ഫൈനലിലേക്ക് ജയിച്ചുകയറിയത്.
Previous Post Next Post