ആറ് വയസുകാരിയുടെ മരണം കൊലപാതകം സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. നാളുകളായി യുവാവ്പെൺകുട്ടിയെപീഡിപ്പിച്ചിരുന്നതായി പൊലീസ്




ഇടുക്കി : വണ്ടിപ്പെരിയാറ്റിൽ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസി അർജുൻ (22) അറസ്റ്റിൽ. നാളുകളായി യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. 

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു. പെൺകുട്ടിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് പീഡന വിവരം പുറത്തു വന്നത്. ഇതിനു പിന്നാലെ പ്രദേശവാസികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അയൽവാസി അർജുൻ പിടിയിലാകുന്നത്.
Previous Post Next Post