കോട്ടയത്ത് ലൈസൻസ് ഇല്ലാത്ത രണ്ട് തോക്കുകള്‍ പിടിച്ചെടുത്തു ഒരാള്‍ പിടിയില്‍


കോട്ടയം: . രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ മുണ്ടക്കയം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കിഴക്കെ കൊമ്പുകുത്തി ഭാഗത്തുനിന്നും ലൈസന്‍സില്ലാത്ത രണ്ടു തോക്കുകള്‍ പിടിച്ചെടുത്തു. ലൈസന്‍സില്ലാത്ത തോക്ക് കൈവശം വച്ചതിന് ഈട്ടിക്കല്‍ വീട്ടില്‍ നാരായണന്‍ മകന്‍ തങ്കച്ചനെ(60) പൊലീസ് പിടികൂടി.
ഈ മേഖലയില്‍ തന്നെയുള്ള ഇളംപുരയിടത്തില്‍ സുരേഷ് എന്നയാളുടെ വീട്ടില്‍ നിന്നും ഒരു നിറതോക്ക് പൊലീസ് പിടിച്ചെടുത്തു. പൊലീസിനെക്കണ്ട് സുരേഷ് ഓടിപ്പോയതിനാല്‍ അറസ്റ്റു ചെയ്യാന്‍ സാധിച്ചില്ല. ഇയാള്‍ക്കെതിരെയും കേസെടുത്തു.

കോരുത്തോട് കൊമ്പുകുത്തിയില്‍ വ്യാജ നിര്‍മ്മിത തോക്കുകള്‍ വ്യാപകമായുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിലാണ് ഇവിടെ പരിശോധന നടത്തിയത്.
മൃഗങ്ങളെ അടക്കം വേട്ടയാടാന്‍ ലൈസന്‍സില്ലാത്ത തോക്കുകള്‍ നിര്‍മ്മിക്കുകയും കൈവശം വയ്ക്കുകയും ചെയ്യുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.തങ്കച്ചന്റെ കൈവശത്തുനിന്നും വളരെ പഴയ തോക്കാണ് പിടികൂടിയത്.

Previous Post Next Post