കോട്ടയത്ത്ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന യുവതിയെ പ്രണയാഭ്യര്‍ത്ഥന നിഷേധിച്ചതോടെ നട്ടെല്ലിന് കുത്തി നടുറോഡിലിട്ടു.


വൈക്കം/ ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന മഞ്ജുവിനോട് ജിനീഷ് ഒന്ന് രണ്ടു തവണ പ്രണയാഭ്യര്‍ത്ഥന നടത്തി നോക്കി. നിഷേധ സ്വരമായിരുന്നു മഞ്ജുവിന്റെ മറുപടി. ഒന്ന് വിരട്ടി നോക്കി, ഫലമില്ല. അപ്പോൾ പിന്നെ ഇവളെ ജീവിക്കാൻ വിടരുതെന്ന തീരുമാനത്തിലാണ് ജിനീഷ് കുത്തി വീഴ്ത്തുന്നത്.
തന്റെ പ്രണയം നിരസിച്ചതിന് യുവതിയെ ജിനീഷ് കുത്തിപ്പരുക്കേല്‍പ്പിച്ചു. എടയ്ക്കാട്ടുവയല്‍ കൈപ്പട്ടൂര്‍ കാരിത്തടത്തില്‍ വീട്ടില്‍ ജിനീഷ് (32) ആണ് ബ്രഹ്മമംഗലം ചാലിങ്കല്‍ ചെമ്പകശേരില്‍ വീട്ടില്‍ മഞ്ജുവിനെ (38) കുത്തി പരുക്കേല്‍പ്പിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന മഞ്ജു വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ ബൈക്കിലെത്തിയ ജിനീഷ് കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തി പരുക്കേല്‍പ്പക്കുകയായിരുന്നു. കഴിഞ്ഞ 22നായിരുന്നു ജിനീഷ് മഞ്ജുവിനെ കുത്തിയത്. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് നട്ടെല്ലിന് കുത്തേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കുന്നത്.


Previous Post Next Post