ചെങ്ങന്നൂരിൽ വൻ കഞ്ചാവ് വേട്ട ; തിരുവല്ല സ്വദേശിയുൾപ്പടെ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ


 


ചെങ്ങന്നൂർ:  ചെങ്ങന്നൂരിൽ പൊലീസ് നടത്തിയ കഞ്ചാവ് വേട്ടയില്‍ നഗരത്തില്‍ നിന്നും ഏകദേശം 25 കിലോയോളം വരുന്ന കഞ്ചാവുമായി രണ്ടു പേര്‍ പിടിയിലായി.

എംസി റോഡില്‍ ബഥേല്‍ ജംഗ്ഷന് സമീപത്ത് നിന്നും ഇന്ന്  രാവിലെയാണ്  കഞ്ചാവുമായെത്തിയ  യുവാക്കളെ പൊലീസ് പിടികൂടിയത്.  

ബസില്‍ എത്തിയ ശേഷം എം.സി റോഡില്‍ കൂടി രണ്ട് ട്രോളി ബാഗുകളിലായി കടത്തികൊണ്ടു പോയ ചെങ്ങന്നൂര്‍ മുളക്കുഴ പെരിങ്ങാല സ്വദേശി സാഗര്‍ (22), തിരുവല്ല ചുമത്ര സ്വദേശി സിയാദ് (26) എന്നിവരാണ് പിടിയിലായത്.  രണ്ട് ട്രോളി ബാഗിനുള്ളില്‍  വലിയ   പൊതികളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ജില്ലാ പോലിസ് മേധാവി ജി. ജയദേവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂര്‍ എസ്‌ഐ പ്രതിഭാ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

ബാംഗ്ലൂരില്‍ നിന്നുമാണ് പ്രതികള്‍ കഞ്ചാവ് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. ചെങ്ങന്നൂര്‍ തഹസീല്‍ദാര്‍ ബിജുകുമാറിന്റെ നേതൃത്വത്തില്‍ കഞ്ചാവ് അളന്ന് തിട്ടപ്പെടുത്തി. പോലിസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Previous Post Next Post