മന്ത്രവാദ ചികിത്സയുടെ മറവില്‍ യുവതിക്ക് നേരെ ലൈംഗീകാതിക്രമം തങ്ങള്‍ അകത്തായി. നാട്ടിൽ കോവിഡ് കാലത്തും മന്ത്രവാദ ചികിത്സക്ക് മുടക്കമില്ല



പാലക്കാട്/ ആത്മീയ ചികിത്സയെന്ന പേരില്‍ യുവതിയെ ലൈംഗീക പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ച തങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് ചാലിശേരിയില്‍ ആത്മീയ ചികിത്സ നടത്തുന്ന കറുകപുത്തൂര്‍ സ്വദേശി സെയ്ദ് ഹസ്സന്‍ കോയ (35) തങ്ങള്‍ക്കെതിരെയാണ് ചാലിശേരി പൊലീസ് കേസെടുത്തത്. ഇയാൾ അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്റെ പ്രവാസി വിംഗ് സ്‌റ്റേറ്റ് പ്രസിഡന്റ് ആണെന്നാണ് അവകാശപ്പെടുന്നത്.
കുടുംബ പ്രശ്‌നത്തിന് പരിഹാരം തേടിയാണ് യുവതി തങ്ങളുടെ അടുത്തെത്തിയത്. യുവതിയെ ചികിത്സ നടത്തുന്നതിനിടെ തങ്ങള്‍ കയറിപ്പിടിക്കുകയായിരുന്നു. ആത്മീയമായ ചികിത്സ നടത്താനായി തങ്ങളുടെ വീട്ടില്‍ പ്രത്യേക മുറി സജ്ജമാക്കിയിരുന്നു. ഈ മുറിയില്‍ വെച്ചാണ് പരാതിക്കാരിക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായത്. ഇതോടെ മുറിയില്‍ നിന്ന് യുവതി ഓടിരക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ജൂണ്‍ 28നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ പക്കല്‍ നിന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്റെ പ്രവാസി വിംഗ് സ്‌റ്റേറ്റ് പ്രസിഡന്റ് എന്ന നിലയിലുള്ള ഐ ഡി കാര്‍ഡ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്‌.

 
Previous Post Next Post