പാമ്പാടി വ്യാപാരി വ്യവസായി ഏകോപന സമതിയുടെ പത്രക്കുറിപ്പ്

പാമ്പാടി :പ്രിയപ്പെട്ട വ്യാപാരി വ്യവസായി സുഹൃത്തുക്കളെ
ജൂലൈ 6 ചൊവ്വാഴ്ച കേരള സംസ്ഥാനമാകെ വ്യാപാരികൾ കടകൾ അടച്ച്
സമരം ചെയ്യുകയാണ്. അവകാശങ്ങൾ നേടിയെടുക്കുന്നതിനോ, ആനുകൂല്യങ്ങൾ ചോദിച്ചു വാങ്ങുന്നതിനോ, സർക്കാർ സഹായത്തിനോ വേണ്ടിയല്ല ഈ സമരം.നമ്മുടെ കടകളൊ
ക്കെ കോവിഡ് കാലഘട്ടത്തിൽ സർക്കാർ
നിർദ്ദേശം പ്രകാരം അടച്ചിട്ട്
വ്യാപാര മേഖല ആകെ തകർന്ന് തരിപ്പണമായിരിക്കകയാണ്.ഈ അവസരങ്ങളിൽ പോലും
നിവൃത്തിയില്ലാത്ത നിരവധി 
പേർക്ക് നമ്മെക്കൊണ്ട് ചെയ്യാവുന്നതിനപ്പുറം സഹായം ചെയ്തിട്ടുമുണ്ട്.
ഇനിയും ഒരു
തരത്തിലും പിടിച്ചു നിൽക്കാൻ ആവില്ല.ഈ സ്ഥിതി തുടർന്നാൽ കോവിഡ്
മൂലം മരിച്ചതിലും അധികം ആളുകൾ
വ്യാപാര മേഖലയിൽ നിന്നും ആത്മഹത്യ ചെയ്യേണ്ടി വരും.
അതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ 
വ്യാപാര സ്ഥാപനങ്ങളും എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും, അശാസ്ത്രീയമായ നടപടി ക്രമങ്ങൾ നിർത്തൽ ചെയ്യണമെന്നും , ആവശ്യപെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന കടയടപ്പ് സമരത്തിന്റെ ഭാഗമായി പാമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ പാമ്പാടി വില്ലേജ് ഓഫീസിനു മുമ്പിൽ അന്നേദിവസം കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഉപവാസ ധർണ നടത്തുന്നു.ഒരു കടയിൽ കടയിലെ ആൾക്കാർ ഉൾപ്പെടെ 5പേരിൽ കൂടുതൽ ആകരുതെന്ന വ്യവസ്ഥ നിലനിൽക്കുമ്പോൾ ബിവറേജസ് കോർപ്പറേഷനിലും മറ്റും ആയിരങ്ങൾ എത്തി രോഗ വ്യാപനതോത് വർദ്ധിപ്പിക്കുന്നു. വാക്സിനേഷൻ കേന്ദ്രങ്ങളിൽ പോലും തിരക്ക് നിയന്ത്രിക്കാൻ സർക്കാരിന്‌ സാധിക്കുന്നില്ല.നമുക്കും നീതി ലഭിക്കണം.നാളെ കടകൾ തുറന്നാൽ നമ്മുടെ
പ്രശ്നങ്ങൾ എല്ലാം തീരുമെന്ന്
കരുതിയല്ല 
ഈ സമരം. വ്യാപാരികൾക്കും നീതി ലഭിക്കണം കോവിഡ് വ്യാപാനം തടയുന്നതിന് ആവശ്യമായ എല്ലാ കർശന നിയമങ്ങളും പാലിക്കുവാൻ വ്യാപാരികൾ തയ്യാറാണ്. കോവിഡ് വ്യാപാനം തടഞ്ഞ് സമൂഹത്തേ രക്ഷിക്കേണ്ടതും ഞങ്ങളുടെ കടമയാണെന്ന് മനസ്സിലാക്കി കൊണ്ടു തന്നെ സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് എല്ലാ ദിവസവും എല്ലാകടകളും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഈ സമരത്തിൽ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
   
  ജീവിക്കാനുള്ള അവകാശം എല്ലാവർക്കും ഉള്ള പോലെ നമുക്കും ഉണ്ട്.അത് നമ്മുടെ
സഹകരണത്തിലൂടെ സർക്കാരിനേയും സമൂഹത്തേയും ബോധ്യപ്പെടുത്താനുള്ള അവസരം എല്ലാവരും വിനിയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
എന്ന്
പ്രസിഡന്റ്
ഷാജി പി.മാത്യു
ജനറൽ സെക്രട്ടറി
കുര്യൻ സക്കറിയ
ട്രഷറാർ
ശ്രീകാന്ത് കെ. പിള്ള
Previous Post Next Post