യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു





കൊച്ചി: യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. മുളന്തുരുത്തി പെരുമ്പിള്ളി സ്വദേശി ജോജി മത്തായി (22) ആണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. 

അഞ്ചംഗ സംഘം വീട്ടിൽ അതിക്രമിച്ചു കയറി ജോജിയെ വെട്ടിയ ശേഷം കടന്നു കളയുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച പിതാവിനും വെട്ടേറ്റിട്ടുണ്ട്. 

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിനു പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല. 


أحدث أقدم