ചാരിറ്റബിള്‍ സൊസൈറ്റിയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്; ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റിൽ




കുറ്റിപ്പുറം ( മലപ്പുറം): ചാരിറ്റബിള്‍ സൊസൈറ്റിയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിവന്ന വന്ന ചങ്ങനാശ്ശേരി സ്വദേശിയെ പൊലിസ് അറസ്റ്റ് ചെയ്തു. 

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സെറീന്‍'ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി  ഇളവുശ്ശേരി മുഹമ്മദ് റിയാസിനെയാണ് കുറ്റിപ്പുറം സി.ഐ ശശീന്ദ്രന്‍ മേലയിലിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.

ഇന്ന് വൈകുന്നേരം നിലമ്പൂരില്‍ വെച്ചാണ് മുഹമ്മദ് റിയാസിനെ പൊലിസ് സംഘം പിടികൂടിയത്. മഞ്ചേരി പന്തല്ലൂര്‍ സ്വദേശി അബ്ദുള്‍ നാസര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. അബ്ദുള്‍ നാസറില്‍ നിന്ന് പ്രതി 1,62000 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. കടം കൊണ്ട് പൊറുതിമുട്ടിയ ആളുകളെയും കുടുംബങ്ങളെയും സഹായിക്കാനെന്ന പേരില്‍ ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയതായി പറയുന്നു. 

നിലമ്പൂര്‍, മണ്ണാര്‍ക്കാട് , ആലപ്പുഴ അടക്കമുളള സ്ഥലങ്ങളിൽ ഓഫീസുകളും മറ്റും സ്ഥാപിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനം.  ഇയാള്‍ക്കെതിരെ നിരവധി പുതിയ പരാതികളും കുറ്റിപ്പുറം പൊലീസിന് ലഭിച്ചിട്ടുണ്ട്.  മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, മാഹി, കോട്ടയം അടക്കമുളള ജില്ലകളില്‍ നിന്ന് മുഹമ്മദ് റിയാസ് ലക്ഷങ്ങള്‍ തട്ടിയതായി പറയുന്നു.


Previous Post Next Post