കരുതി ഇരിക്കുക ! ഇന്ത്യന്‍ വെബ്‌സൈറ്റുകളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ഹാക്കര്‍മാര്‍



ന്യൂഡല്‍ഹി/ ഇന്ത്യയിലെ വിവിധ വെബ്‌സൈറ്റുകളെ ലക്ഷ്യമിട്ട് പാകിസ്ഥാനിലെ ഹാക്കര്‍മാര്‍. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുമന്‍ ടെക്‌നോളജീസിന്റെ സൈബര്‍ കുറ്റത്യങ്ങള്‍ നിരീക്ഷിക്കുന്ന വിഭാഗമായ ബ്ലാക്ക് ലോട്ടസ് ലാബ് ആണ് പാകിസ്ഥാന്‍ നടത്തുന്ന ഹാക്കിംഗ് നീക്കത്തെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഹാക്‌ചെയ്യുന്ന വെബ്‌സൈറ്റില്‍ പ്രത്യേകതരം ട്രോജന്‍ വൈറസിനെ കടത്തിവിട്ട് തങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ നിയന്ത്രിക്കുന്ന പദ്ധതിയാണ് പാകിസ്ഥാന്‍ നടത്തുന്നത്. വിവിധ വെബ്‌സൈറ്റുകളിലേക്ക് ഇതിനോടകം തന്നെ വിദുര നിയന്ത്രണ ശേഷിയുള്ള വൈറസുകളെ കടത്തിവിട്ടിട്ടുണ്ടെന്ന് ബ്ലാക്ക് ലോട്ടസിന്റെ വൈസ് പ്രസിഡന്റ് മൈക്കല്‍ ബെഞ്ചമിന്‍ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
മറ്റൊരു രാജ്യത്തിരുന്നുകൊണ്ട് വേറൊരു രാജ്യത്തെ ഒരു കമ്പ്യൂട്ടറിനെ നിയന്ത്രിക്കുവാന്‍ ഇത്തരം വൈറസുകളിലൂടെ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതുതന്നെയാണ് ഇതിനെ ഗൗരവതരമാക്കുന്നതും. ഇന്ത്യയിലെ സുരക്ഷ സംവിധാനങ്ങള്‍ കുറവുള്ള സൈറ്റുകളിലേക്കാണ് പാകിസ്ഥാന്‍ ട്രോജന്‍ വൈറസുകളെ കടത്തിവിട്ടിരിക്കുന്നതെന്നും ബെഞ്ചമിന്‍ പറഞ്ഞു.
പാകിസ്ഥാനിലെ ഹാക്കര്‍മാര്‍ക്ക് ഇതിനായി ചൈനയുടെ സഹായം ലഭിച്ചിരിക്കാന്‍ സാദ്ധ്യതയുണ്ടെന്നും പാകിസ്ഥാന്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ഉപയോഗിച്ച നെറ്റ്‌വര്‍ക്ക് സോങ്ങ് 4 ജി ചൈന മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സ് കോര്‍പ്പറേഷന്റെ തന്നെ ഉടമസ്ഥതയിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

 



Previous Post Next Post