കാസര്‍കോട് / പതിനാലുകാരി സാധങ്ങൾ വാങ്ങാൻ പോകുന്ന കടക്കാരനും സുഹൃത്തുക്കളും ഉൾപ്പടെ കൂട്ടലൈംഗിക പീഡനത്തിനിരയാക്കി. സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത മൂന്നുപേർ റീമാൻഡിലും ഒരാൾ പോലീസ് കസ്റ്റഡിയിലുമാണ്. കാസര്‍ക്കോട് ഉളിയത്തടുക്കയിലാണ് പതിനാലുകാരിയെ ലൈംഗികമായി കടക്കാരനും സുഹൃത്തുക്കളും പീഡിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ പൊലീസ് അഞ്ച് കേസുകളാണ് ചുമത്തിയിരിക്കുന്നത്. കുട്ടിയിപ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണുള്ളത്. ഒരാഴ്ച മുന്‍പാണ് പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായത്. ചെല്‍ഡ് ലൈനിന്റെ ഹെല്‍പ്പ് ലൈനിലേക്ക് ഒരു പൊതുപ്രവര്ത്തകന് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ പൊലിസിന് കൈമാറുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കുട്ടി സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന കടക്കാരനുള്‍പ്പടെയാണ് അറസ്റ്റിലായത്. ഇവര്‍ കുട്ടിയെ മറ്റിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായും പൊലിസ് പറയുന്നു.