തിരുവഞ്ചൂരിന് പിന്നാലെ പി പി ചിത്തരഞ്ജൻ എം എൽ എയ്ക്ക് വധഭീഷണി






തിരുവനന്തപുരം : മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് പിന്നാലെ ആലപ്പുഴ എം എൽ എ പി.പി ചിത്തരഞ്ജനെതിരെ വധഭീഷണി. തിരുവനന്തപുരത്തെ എം എൽ എ ഹോസ്റ്റലിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. 

എം എൽ എയുടെ കയ്യും കാലും വെട്ടി ആലപ്പുഴ നഗരസഭയ്ക്ക് മുന്നിൽ വയ്ക്കുമെന്നാണ് ഭീഷണി. കുടുംബാംഗങ്ങൾക്ക് വിഷം നൽകി കൊല്ലുമെന്നും കത്തിൽ ഭീഷണി മുഴക്കിയിട്ടുണ്ട്. ഒമ്പത് ദിവസത്തിനകം ഇന്ത്യ വിടണമെന്നും കത്തിൽ പറയുന്നു. 

തലശ്ശേരി എം എൽ എ എ.എൻ ഷംസീറിനും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനുമെതിരെയും ഭീഷണിയുണ്ട്. മൂവാറ്റുപുഴ സ്വദേശി ബെന്നി മാർട്ടിൻ എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. 

ഭീഷണിയെ തുടർന്ന് പി.പി ചിത്തരഞ്ജൻ മുഖ്യമന്ത്രിക്കും നിയമസഭാ സ്‌പീക്കർക്കും പരാതി നൽകി.

Previous Post Next Post