ക്വാറന്റീൻ ഒഴിവാക്കൽ; ഹോട്ടൽ ബുക്ക് ചെയ്ത് കുടുങ്ങിപ്പോയവർക്ക് മുഴുവൻ തുകയും തിരികെ ലഭിച്ചേക്കും.


റ്റിജോ എബ്രഹം
ന്യൂസ് ബ്യൂറോ കുവൈറ്റ്.

ഖത്തർ
ദോഹ: വാക്സീനെടുത്ത ഇന്ത്യക്കാർക്ക് കൂടി ക്വാറന്റിൻ ഒഴിവാക്കുന്ന രീതിയിൽ ഖത്തറിന്റെ പുതിയ ട്രാവൽ നയം ജൂലൈ 12 ന് പ്രാബല്യത്തിൽ വരാനിരിക്കെ, സമീപദിവസങ്ങളിൽ യാത്രക്കായി ബുക്ക് ചെയ്ത പലർക്കും ആശങ്കയുയർത്തിയ കാര്യമായിരുന്നു തങ്ങളുടെ ക്വാറന്റീൻ ബുക്കിംഗ് ചാർജ്ജ് നഷ്ടമായോ എന്നു. എന്നാൽ പുതിയ ട്രാവൽ നയത്തിൽ ക്വാറന്റീൻ ആവശ്യമില്ലാത്ത യോഗ്യതയുള്ള മുഴുവൻ പേർക്കും ബുക്കിംഗ് കാൻസൽ ചെയ്യാനും തുക തിരിച്ചു കിട്ടാനും അവസരമുണ്ടെന്നാണ് എയർട്രാവൽ അനുബന്ധ മേഖലകളിൽ നിന്നുള്ള റിപ്പോർട്ട്. ട്രാവൽ ഏജൻസി വഴി ബുക്ക് ചെയ്തവർക്ക് നേരിട്ട് ബുക്ക് ചെയ്തവർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കും പണം തിരികെ ലഭിക്കും.
ഡിസ്കവർ ഖത്തർ വഴിയാണ് രാജ്യത്തെ ക്വാറന്റീൻ പ്രക്രിയ നടപ്പാക്കി വരുന്നത്. ഏപ്രിലിൽ പുതിയ ക്വാറന്റീൻ മാനദണ്ഡങ്ങൾ വന്നപ്പോൾ, ഡിസ്കവർ ഖത്തറിന് കീഴിൽ ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും റീഫണ്ട് നൽകിയിരുന്നു. റീഫണ്ട് കാലതാമസം 60 ദിവസം വരെ നീണ്ടേക്കാം. കൂടുതൽ വിവരങ്ങൾക്ക്, ഇമെയിൽ: dqwelcomehome@qatarairways.qa

ഫോൺ: 44237999
Previous Post Next Post