പാലക്കാട്: ഒറ്റപ്പാലത്ത് വന്‍ വ്യാജ ഹാന്‍സ് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി. ഒറ്റപ്പാലം കൈലിയാട് ആണ് വന്‍ വ്യാജ ഹാന്‍സ് നിര്‍മ്മാണ കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തിയത്. ഇവിടെ നിന്നും 13 ടണ്‍ പുകയിലയും , മൂന്ന് ടണ്‍ വ്യാജ ഹാന്‍സും പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് ആസാം സ്വദേശികളായ ദമ്പതികളെ എക്സൈസ് കസ്റ്റഡിയില്‍ എടുത്തു.
യന്ത്ര സഹായത്തോടെയായിരുന്നു ഹാന്‍സ് നിര്‍മ്മാണം. വീട് വാടകക്കെടുത്താണ് നിര്‍മ്മാണം നടത്തിയിരുന്നത്.