മദ്യശാലകള്‍ പാതയോരങ്ങളില്‍ വേണ്ട: കേരള ഹൈക്കോടതി


കൊച്ചി/ മദ്യവില്‍പ്പന ശാലകള്‍ പാതയോരങ്ങളില്‍ നിന്നും മാറ്റണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. സംസ്ഥാനത്തെ പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പ്പനശാലകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണം. ആള്‍ തിരക്കില്ലാത്ത പ്രദേശങ്ങളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ഗൗരവമായി പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
മദ്യവില്‍പനശാലകള്‍ക്കു മുമ്പില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് അനിയന്ത്രിതമായി ആള്‍ക്കൂട്ടമുണ്ടാവുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് കോടതി നിരീക്ഷണം. മദ്യവില്‍പ്പന ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ബാറുകളില്‍ മദ്യവില്‍പന പുനരാരംഭിച്ച സാഹചര്യത്തില്‍ ബവ്‌കോ ഔട്ട് ലെറ്റുകളിലെ തിരക്ക് കുറയും. മദ്യവില്‍പനയ്ക്ക് ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനം ആരംഭിച്ചതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
തൃശൂര്‍ കുറുപ്പം റോഡിലുള്ള ബിവറേജസ് ഔട്ടലെറ്റിലെ തിരക്ക് നിയന്ത്രിയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നില്ല എന്നാരോപിച്ചുള്ള കോടതിയലക്ഷ്യ ഹര്‍ജി പരിഗണിയ്ക്കുന്നതിനിടെ എക്‌സൈസ് കമ്മീഷണറെയും ബിവറേജസ് കോര്‍പറേഷന്‍ എം ഡിയെയും ജസ്റ്റിസ് ദേവന്‍ രമാചന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചു.

 



Previous Post Next Post