വനിതാ ഹോസ്റ്റലിനു മുന്നിൽ നഗ്നതാ പ്രദർശനം; ഓട്ടോറിക്ഷാ ഡ്രൈവർ പിടിയിൽ

 


 

 
കണ്ണൂർ:  പരിയാരം വനിതാ ഹോസ്റ്റലിലെ വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയിരുന്നയാളെ പൊലീസ് പിടികൂടി. തളിപ്പറമ്പ് ചിറവക്ക് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന പി.എം. സുനില്‍(47) ആണ് അറസ്റ്റിലായത്. പരിയാരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനികള്‍ക്ക് നേരേയായിരുന്നു ഇയാളുടെ നഗ്നതാ പ്രദർശനം.

തുടർന്ന് പരിയാരം സി.ഐ കെ.വി. ബാബുവിന്‍റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ രൂപ മധുസൂദനനാണ് പ്രതിയെ പിടികൂടിയത്. 

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് വനിതാ ഹോസ്റ്റലിന് നേരേ സാമൂഹിക ദ്രോഹികളുടെ അഴിഞ്ഞാട്ടം സംബന്ധിച്ച പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് പരിയാരം പൊലീസ് പ്രതികള്‍ക്കായുള്ള കര്‍ശന നിരീക്ഷണം നടത്തിയിരുന്നത്.

 സ്ഥിരമായി നഗ്‌നതാ പ്രദര്‍ശനം നടത്തുന്ന സുനിലിനെ നിരവധി തവണ നാട്ടുകാര്‍ കൈയേറ്റം ചെയ്യുകയും ചെയ്തിട്ടുണ്ട്. തളിപ്പറമ്പിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാള്‍.

Previous Post Next Post