തൃത്താല കറുപത്തൂരില് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മയക്കു മരുന്ന് നല്കി പീഡിപ്പിച്ച കേസില്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രണ്ട് സിഐമാരടങ്ങുന്ന സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. പൊലീസ് അന്വേഷിക്കുന്ന ലഹരി മാഫിയ സംഘത്തിന് ഉന്നത രാഷ്ട്രീയ ബന്ധമെന്നും സൂചനയുണ്ട്.
പെണ്‍കുട്ടിയുടെ ഉമ്മ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ അറസ്റ്റിലായവര്‍ക്ക് പുറമെ ആറു പേരുടെ പേരുകളും ഉണ്ടായിരുന്നു. ഇവര്‍ പട്ടാമ്പയിലെ ലോഡ്ജില്‍ വെച്ച് പെണ്‍കുട്ടിയെ മയക്കു മരുന്ന് നല്കി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പ്രതികളിലൊരാള്‍ പട്ടാമ്പിയിലെ ഉന്നത രാഷ്ട്രീയ നേതാവിന്റെ മകനാണെന്നാണ് പൊലീസ് നല്കുന്ന സൂചന.
കഴിഞ്ഞ മാസം എട്ടാം തിയ്യതി ഈ സംഘത്തെ ഹോട്ടലില്‍ നിന്ന് പിടികൂടിയ ശേഷം ഈ സംഘത്തെ വിട്ടയക്കാന്‍ പൊലീസിനു മുന്നില്‍ സമ്മര്‍ദ്ദം ഉണ്ടായതായി പെണ്‍കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. റിമാന്‍ഡിലുള്ള മുഹമ്മദുണ്ണി, അഭിലാഷ്, നൗഫല്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്ച പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.