അതിഥി തൊഴിലാളിയെ കൊന്നു ചാക്കിലാക്കി മണലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ






കൊച്ചി∙ കോലഞ്ചേരി പൂതൃക്കയ്ക്കടുത്ത് പുളിഞ്ചോട് കുരിശിൽ അതിഥി തൊഴിലാളിയെ കൊന്നു ചാക്കിലാക്കി മണലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഇവിടെ ഹോളോബ്രിക്, നിരത്തു കട്ടകൾ നിർമിക്കുന്ന കമ്പനിയിൽ ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ ജോലിക്കെത്തിയ വനിതാ തൊഴിലാളികൾ യൂണിറ്റിനടുത്തു രക്തക്കറ കണ്ട് സംശയിക്കുകയായിരുന്നു. ഇവിടെ താമസിച്ചിരുന്ന തൊഴിലാളികളിൽ ഒരാളെ കാണാതായതു ശ്രദ്ധയിൽ പെട്ടു നടത്തിയ പരിശോധനയിലാണു മൃതദേഹം കണ്ടെത്തിയത്.
യൂണിറ്റിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിയായ രാജാ ദാസാണ് കൊല്ലപ്പെട്ടത്. യൂണിറ്റ് ഉടമ ഡോക്ടർ എൽദോയും ജോലിക്കാരും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്തിയത്. ഇതിനിടെ ഇവർക്കൊപ്പമുണ്ടായിരുന്ന ദീപൻ കുമാർ ദാസ് എന്നയാൾ സ്ഥലത്തു നിന്നു മുങ്ങി. ഇയാൾ ഓട്ടോറിക്ഷയിൽ കയറി കോലഞ്ചേരിയിലെത്തിയതായി തിരിച്ചറിഞ്ഞിട്ടുണ്ട്. പുത്തൻകുരിശ് ഡിവൈഎസ്പി എ. അജയ് നാഥ്, സി.ഐ. മഞ്ജുനാഥ്, രാമമംഗലം സി.ഐ ഷൈജു പോൾ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം സ്ഥലത്തെത്തി പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Previous Post Next Post