ചുമലില്‍ കൈവച്ച്‌ നടക്കുന്ന പാര്‍ട്ടി എന്താണെന്ന് സിപിഐക്ക് വൈകിയെങ്കിലും മനസ്സിലായതില്‍ സന്തോഷമെന്ന് കെ സുധാകരൻ





കണ്ണൂർ:    സി പി ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സന്തോഷ് കുമാറിന്‍റെ ജനയുഗം ലേഖനത്തില്‍ പ്രതികരണവുമായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. ചുമലില്‍ കൈവച്ച്‌ നടക്കുന്ന പാര്‍ട്ടി എന്താണെന്ന് സി പി ഐയ്ക്ക് വൈകിയെങ്കിലും മനസ്സിലായതില്‍ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു.

ജനാധിപത്യപരമായ ഒരു നാട് സൃഷ്ടിക്കാന്‍ സി പി ഐ തങ്ങളോടൊപ്പം ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. സി പി ഐയ്ക്ക് ഇന്നെങ്കിലും ഇത് തുറന്നു പറയാനായത് സുകൃതമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.


  
Previous Post Next Post