സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സ്‌റ്റോക്ക് തീര്‍ന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്






തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സ്‌റ്റോക്ക് തീര്‍ന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളിൽ വാക്‌സിന്‍ ഇതിനകം തീര്‍ന്നതായും അവശേഷിക്കുന്ന ജില്ലകളില്‍ വാക്‌സിന്റെ അളവ് നാമമാത്രമാണെന്നും വീണ ജോര്‍ജ്ജ് തിരുവനനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഒരുകോടി 66 ലക്ഷത്തിലധികം ഡോസാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. 1.88 ലക്ഷത്തിലധികം പേര്‍ക്ക് സംസ്ഥാനത്ത് വാക്‌സിന്‍ നല്‍കി. നാല്‍പ്പത്തിയഞ്ചു വയസിന് മുകളിലുള്ളവര്‍ക്ക് 76 ശതമാനം പേര്‍ക്ക് ആദ്യഡോസ് നല്‍കിയെന്ന് മന്ത്രി അറിയിച്ചു. 45 വയസിനു മുകളിലുള്ളവര്‍ക്ക് 36 ശതമാനം പേര്‍ക്ക്

സെക്കന്റ് ഡോസ് നല്‍കി.വയനാട്, കാസര്‍കോട് ജില്ലകളില്‍ നാല്‍പ്പത്തിയഞ്ച് വയസിന് മുകളിലുളളവര്‍ക്ക് നൂറ് ശതമാനം വാക്‌സിന്‍ നല്‍കിയതായും മന്ത്രി പറഞ്ഞു.

أحدث أقدم