പാമ്പാടി ഗ്രാമപഞ്ചായത്തിൽ ആശ വർക്കർന്മാർ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾ നടത്തുന്നില്ല എന്ന് ആരോപണം



പാമ്പാടി :പാമ്പാടി ഗ്രാമപഞ്ചായത്തിൽ ആശ വർക്കർന്മാർ  കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾ നടത്തുന്നില്ല  എന്ന ഗുരുതര ആരോപണം ഉയർത്തി നിരവധി വാർഡുകാർ രംഗത്തെത്തി 18 ആം വാർഡിലെ ആശാ വർക്കർക്കെതിരെ ഗ്രാമസഭയിൽ പരാതി ഉയർന്നു . 18 വാർഡിലെ അംഗങ്ങൾ ഈ കാര്യം കാണിച്ച് പാമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ,സെക്രട്ടറിക്കും , ജില്ലാ മെഡിക്കൽ ആഫീസർക്കും രേഖാമൂലം പരാതിയും നൽകി 
18 ആം വാർഡിലെ പൊതുപ്രവർത്തകർ നടത്തുന്ന കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങൾ ആശാ വർക്കറുടെ നേതൃത്തത്തിലാണ്  നടക്കുന്നതെന്ന് വരുത്തിത്തീർച്ച് തടിതപ്പാനുള്ള നീക്കവും നാട്ടുകാർ പൊളിച്ചടുക്കി 
(പാമ്പാടി പഞ്ചായത്ത് ആഫീസിനു മുമ്പിൽ പതിച്ച പോസ്റ്റർ ) 

കൂടാതെ സർക്കാർ നൽകുന്ന ഓണറ്റോറിയവും കൈപ്പറ്റിയാണ്  ഈ വാർഡിലെ ആശാ വർക്കർ 'കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞുമാറിനിൽക്കുന്നത് 
പാമ്പാടിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവില്ല  കോവിഡ് ബാധിച്ച് വീട്ടിൽ കഴിയുന്നവർക്ക് മരുന്നും മറ്റ് അവശ്യ കാര്യങ്ങളും ഇവർ പലപ്പോഴും എത്തിക്കാറില്ല പല വാർഡുകളിലും ആശാ വർക്കർന്മാർ സർക്കാർ ആനുകൂല്യം കൈപ്പറ്റിയ ശേഷംവീട്ടിൽ ഡ്യൂട്ടിയാണെന്ന് പരക്കെ ആക്ഷേപം ഉണ്ട്
ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പാമ്പാടി പഞ്ചായത്ത് ആഫീസിനു മുന്നിൽ നാട്ടുകാർ പോസ്റ്ററും പതിച്ചിട്ടുണ്ട്
Previous Post Next Post