മാലിക്ക് ആമസോണ്‍ പ്രൈംമിൽ





മാലിക്ക് ആമസോണ്‍ പ്രൈംമിൽ

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത, ഫഹദ് ഫാസില്‍ ചിത്രം മാലിക്ക് ആമസോണ്‍ പ്രൈംമില്‍ നേരിട്ട് ഒടിടി റിലീസ് ആയി എത്തി. ചിത്രം ഇന്നലെ രാത്രി പത്ത് മണിക്ക് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു.

അന്‍പതു കഴിഞ്ഞ സുലൈമാന്‍ എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്. തീരദേശജനതയുടെ നായകനായാണ് ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സുലൈമാന്റെ ഇരുപതു വയസുമുതല്‍ അന്‍പത്തിയഞ്ചു വയസ്സുവരെയുള്ള കാലഘട്ടം സിനിമയില്‍ കാണിക്കുന്നുണ്ട്.

ആന്റോ ജോസഫ് ഫിലിം കമ്ബനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.

Previous Post Next Post