വ്യാപാരം പ്രതിസന്ധിയിലായി, വ്യാപാരി ജീവനൊടുക്കി

തിരുവനന്തപുരം/ ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടര്‍ന്ന് വ്യാപാരം പ്രതിസന്ധിയിലായ വ്യാപാരി ജീവനൊടുക്കി. തച്ചോട്ട് കാവ് സ്വദേശി വിജയകുമാറാണ് ആത്മഹത്യ ചെയ്തത്. സ്‌റ്റേഷനറി കട നടത്തുകയായിരുന്നു. കടബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന കുറിപ്പ് എഴുതിവെച്ചാണ് വിജയകുമാര്‍ ജീവനൊടുക്കിയത്.
കഴിഞ്ഞ ഏഴുമാസമായി വലിയ പ്രതിസന്ധിയാണ് നേരിടുന്നത് എന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. എഴ് മാസത്തെ കടമുറി വാടക കുടിശ്ശികയാണ്. ബാങ്ക് ലോണ്‍ ഉള്‍പ്പെടെ നിരവധി കടബാധ്യതകള്‍ വേറെയും ഉണ്ട്. ഇതൊന്നും പരിഹരിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തതിനാലാണ് ജീവനൊടുക്കുന്നതെന്ന് കത്തില്‍ പറയുന്നത്.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിമൂലം നിരവധി പേരാണ് ജീവനൊടുക്കുന്നത്. ലൈറ്റ് ആൻഡ് സൗണ്ട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പേര്‍ ഇതിനോടകം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഒരു ബേക്കറി കടക്കാരനും രണ്ടുദിവസം മുമ്പ് ജീവനൊടുക്കിയിരുന്നു. വയനാട്ടില്‍ സ്വകാര്യ ബസ് ഉടമയും കഴിഞ്ഞ ദിവസം ജീവനൊടുക്കുകയുണ്ടായി.

 


Previous Post Next Post