യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ





കോതമംഗലം : യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിൽ പുതുപ്പാടി ചാലിയിൽ പുത്തൻപുരയിൽ ദിലീപ് (40) നെയാണ് കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്. 

പ്രിൻസ് പി. ജോർജാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.  
സംഭവത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നാണ് പ്രാഥമിക നിഗമനം.

രാത്രി വഴിയിൽ സംസാരിച്ചു നിൽക്കുകയായിരുന്ന പ്രിൻസുമായി അതുവഴി വന്ന ദിലീപ് വാക്കേറ്റത്തിലേർപ്പെടുകയും പ്രിൻസിനെ കുത്തി വീഴ്ത്തുകയുമായിരുന്നു.

Previous Post Next Post