ഐഎസ്ആർഒ ചാരക്കേസ് : ആർ ബി ശ്രീകുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി






കൊച്ചി: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ മുൻ ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി.

കേസിൽ ഏഴാം പ്രതിയാണ് ശ്രീകുമാർ.
നേരത്തെ ഗുജറാത്ത് ഹൈക്കോടതി ശ്രീകുമാറിന് ഇടക്കാല  മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

ചാരക്കേസ് ഗൂഢാലോചനക്ക് പിന്നിലെ വസ്തുത സിബിഐ തന്നെ അന്വേഷിച്ച് കണ്ടെത്തണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

അന്വേഷണം ജസ്റ്റിസ് ഡികെ ജയിൻ സമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ മാത്രമാകരുതെന്നും പിന്നിലെ വസ്തുത സിബിഐ തന്നെ അന്വേഷിച്ച് കണ്ടെത്തണമെന്നുമാണ് സുപ്രീംകോടതി നിർദ്ദേശം.
Previous Post Next Post