വളർത്തുമൃഗങ്ങൾക്ക് ആറുമാസത്തിനകം ലൈസൻസ് എടുക്കണം: ഹൈക്കോടതി





കൊച്ചി∙ വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി. വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ ആറു മാസത്തിനകം ലൈസൻസെടുക്കണമെന്നാണ് ഹൈക്കോടതി നിർദേശം. 

തദ്ദേശ സ്ഥാപനങ്ങളിൽ റജിസ്റ്റർ ചെയ്തു വേണം ലൈസൻസെടുക്കാൻ. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങൾ ഉടൻ പൊതു നോട്ടിസ് പുറപ്പെടുവിക്കണമെന്നും ഇതിനു സംസ്ഥാന സർക്കാർ നിർദേശം നൽകണമെന്നും കോടതി വ്യക്തമാക്കി.

ഇനി വളർത്തുമൃഗങ്ങളെ വാങ്ങുന്നവർ മൂന്നു മാസത്തിനകം ലൈസൻസ് എടുക്കണമെന്ന വ്യവസ്ഥ കൊണ്ടുവരണമെന്നും ആവശ്യമെങ്കിൽ ലൈസൻസ് ഫീസ് ഏർപ്പെടുത്താവുന്നതാണെന്നും ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. 

അടിമലത്തുറ ബീച്ചിൽ വളർത്തുനായയെ കൊന്ന സംഭവത്തിൽ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.


Previous Post Next Post