ദേഹത്ത് സ്പർശിച്ച പാർട്ടി പ്രവർത്തകന്റെ മുഖത്ത് അടിച്ച് കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ


 


ദേഹത്ത് തൊട്ടതിന് പാർട്ടി പ്രവർത്തകന്റെ മുഖത്തടിച്ച് കർണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാർ. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ശിവകുമാറിനെതിരെ രൂക്ഷ വിമർശനമാണ് സംഭവത്തിൽ ഉയരുന്നത്.

ചികിത്സയിലിരിക്കുന്ന പാർട്ടി എം പിയെ കാണാൻ പോയിവരുന്നതിനിടെയാണ് സംഭവം. ഒപ്പം നടക്കുന്ന ഒരാൾ ശിവകുമാറിന്റെ പുറകിൽ സ്പർശിക്കുന്നതും നേതാവ് അപ്പോൾ തന്നെ തിരിഞ്ഞു നിന്ന് അയാളുടെ കരണത്തടിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

Previous Post Next Post