യുഡിഎഫിന്റേത് ധൃതരാഷ്ട്രാലിംഗനം; തിരിച്ചടിച്ച് കേരള കോൺഗ്രസ്






തിരുവനന്തപുരം∙ നിയമസഭയിലെ യുഡിഎഫിന്റെ പരിഹാസങ്ങൾക്കു മറുപടി പറഞ്ഞ് കേരള കോൺഗ്രസ്. ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് കാലത്ത് കെ.എം. മാണിയുടെ വീട്ടിലെത്തി യുഡിഎഫ് നടത്തിയതു ധൃതരാഷ്ട്രാലിംഗനമെന്ന് കേരള കോണ്‍ഗ്രസ് തിരിച്ചടിച്ചു. കെ.എം. മാണിക്കെതിരായ രാഷ്ട്രീയ ഗൂഢാലോചന മനസിലാക്കിയാണ് യുഡിഎഫ് വിട്ടത്.
നിയമസഭയിലെ കറുത്ത വെള്ളിയാഴ്ചയ്ക്ക് ഉത്തരവാദികൾ കോൺഗ്രസും യുഡിഎഫുമാണ്. കറുത്ത വെള്ളിയെ വെളുത്ത വെള്ളിയാക്കാൻ എൽഡിഎഫിൽ എത്തിയതിനാൽ കഴിഞ്ഞെന്ന് ജോബ് മൈക്കിൾ പറഞ്ഞു. മാണിയുടെ പേര് വലിച്ചിഴച്ച് അപമാനിക്കുന്നത് യുഡിഎഫ് അവസാനിപ്പിക്കണമെന്നും കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഈ മന്ത്രിസഭയിൽ ഇരിക്കാൻ കേരള കോൺഗ്രസിന് നാണമുണ്ടോയെന്നും മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും പറ്റാത്ത അവസ്ഥയാണെന്നുമായിരുന്നു കോൺഗ്രസ് പരിഹാസം.

Previous Post Next Post