മന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രാജിവയ്ക്കില്ലന്ന് ശശീന്ദ്രൻ

 



തിരുവനന്തപുരം : എൻ.സി.പി നേതാവ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടുവെന്ന ആരോപണം നേരിടുന്ന മന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രാജിവയ്ക്കില്ലന്ന് ശശീന്ദ്രൻ.

ക്ലിഫ് ഹൗസിൽ നേരിട്ടെത്തിയാണ് ശശീന്ദ്രൻ മുഖ്യമന്ത്രിയെ കണ്ടത്. കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ച് മുഖ്യമന്ത്രിയോട് ശശീന്ദ്രൻ വിശദീകരണം നൽകിയിരുന്നു.

പീഡനക്കേസാണെന്ന് അറിഞ്ഞിട്ടല്ല താൻ ഇടപെട്ടതെന്നും രണ്ട് പാർട്ടി നേതാക്കൾ തമ്മിലുള്ള വിഷയമായതിനാൽ മാത്രമാണ് ഇടപെട്ടതെന്നുമാണ് മുഖ്യമന്ത്രിയെ അദ്ദേഹം അറിയിച്ചത്. അതേസമയം മുഖ്യമന്ത്രി വിളിപ്പിച്ചിട്ടാണോ നേരിട്ടുള്ള കൂടിക്കാഴ്ച എന്ന് വ്യക്തമല്ല.

നടന്ന കാര്യങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചുവെന്ന് ശശീന്ദ്രൻ പറഞ്ഞു 
മുഖ്യമന്ത്രിയെ അങ്ങോട്ട്‌ ചെന്ന് കണ്ടതാണ്
നിയമസഭ തുടങ്ങും മുൻപ് ചില കാര്യങ്ങൾ പറയാനുണ്ടായിരുന്നുവെന്നും ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു

Previous Post Next Post