കൊച്ചി നാവിക ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാന്‍ വെടിയേറ്റ് മരിച്ച നിലയില്‍


 




കൊച്ചി/ നാവിക ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വാത്തുരുത്തിയില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന തുഷാര്‍ അത്രിയാണ്(19) മരിച്ചത്. ഉത്തര്‍പ്രദേശ് അലിഖഡ് സ്വദേശിയാണ്. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം വെടിവെച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മരണത്തില്‍ പ്രത്യേക അന്വേഷണത്തിന് നാവിക സേന ഉത്തരവിട്ടു. പ്രത്യേക സംഘം ഇക്കാര്യത്തില്‍ അന്വേഷണം നടത്തും. നാവികസേന ഉദ്യോഗസ്ഥനാണ് തുഷാര്‍ അത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ഉപയോഗിച്ചിരുന്ന എ കെ 47 തോക്ക് ഉപയോഗിച്ചാണ് വെടി വെച്ചതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.
ഇരുന്ന ശേഷം തോക്ക് തലയിലേക്ക് ചേര്‍ത്തുപിടിച്ച് വെടിവെയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇയാളുടെ മാതാവിന് ഗുരുതരമായ ചില അസുഖങ്ങള്‍ബാധിച്ചിരുന്നുവെന്നും  അതിന്റെ മനോവിഷമത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നുമാണ് പൊലീസിന്റെ അനുമാനം 

Previous Post Next Post