നാട്ടിൽ നിന്നും കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യേണ്ടത് ഇപ്രകാരം ..സമ്പൂർണ്ണ വിശദാംശങ്ങൾ ഇങ്ങനെ


റ്റിജോ ഏബ്രഹാം 
ന്യൂസ് ബ്യൂറോ കുവൈറ്റ് 
കുവൈത്ത് സിറ്റി: വിദേശത്ത് നിന്നും രണ്ട് ഡോസ് വാക്സിനേഷൻ സ്വീകരിച്ച പ്രവാസികള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം തുടങ്ങിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി .കുവൈത്തിന് പുറത്ത് നിന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു .
നാട്ടില്‍ നിന്നും പൂര്‍ണ്ണ വാക്സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുവാന്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങളാണ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്.
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 (https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx )


1.സിവിൽ ഐഡിയും ഇമെയില്‍ അഡ്രസും നല്‍കുക. 2.തുടര്‍ന്ന് വെരിഫിക്കേഷന്‍ കോഡ്‌ എന്ന ബട്ടണില്‍ അമര്‍ത്തുക3.ഇമെയില്‍ അഡ്രസ്സില്‍ ലഭിക്കുന്ന ഒറ്റത്തവണ ഉപയോഗിക്കുവാന്‍ സാധിക്കുന്ന പരിശോധന കോഡ് ടൈപ്പ് ചെയുക 4.തുടര്‍ന്ന് വരുന്ന പേജില്‍ മൊബൈൽ നമ്പർ, വാക്സിനേഷൻ വിവരങ്ങൾ എന്നീവ പുരിപ്പിക്കുക.5. പ്രതിരോധ കുത്തിവെപ്പ് നടത്തിയ രാജ്യത്ത് നിന്നും ലഭിച്ച വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുക. അപ്ലോഡ് ചെയ്യുന്ന ഡോക്യുമെന്റ് 500 എംബിയിൽ കൂടാത്ത പി.ഡി.എഫ് ഫോർമാറ്റിൽ ആയിരിക്കണം.
6. മേല്‍ക്കൊടുത്തിരിക്കുന്ന എല്ലാ വിവരങ്ങളും ശരിയാണെന്ന പ്രസ്താവന ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുക.രജിസ്റ്റർ ചെയ്ത ശേഷം മൂന്ന് പ്രവർത്തി ദിവസത്തിനുള്ളില്‍ പൊതുജനാരോഗ്യ വകുപ്പിന്‍റെ അംഗീകാരം ലഭിക്കും.അപേക്ഷ അഗീകരിക്കുകയാണെങ്കില്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഇമ്മ്യൂണ്‍ ആപ്പ് ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിൽ നിന്നോ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ഡൌണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.
Previous Post Next Post