പാക്കിസ്ഥാന് വേണ്ടി ചാരപ്രവൃത്തി; പഞ്ചാബിൽ രണ്ട് സൈനികർ അറസ്റ്റിൽ


 

 അമൃതസർ:   പഞ്ചാബിൽ പാക്കിസ്ഥാൻ ചാര സംഘടനയായ ഐഎസ്എക്ക് വേണ്ടി ചാരപ്പണി നടത്തിയ രണ്ട് സൈനികർ പിടിയിൽ. ചാരപ്പണി നടത്തുകയും വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്തവരാണ് പിടിയിലായത്. പഞ്ചാബ് പോലീസാണ് സൈനികരെ പിടികൂടിയത്

ശിപായിമാരായ ഹർപ്രീത് സിംഗ്, ഗുർഭോജ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. 19 രാഷ്ട്രീയ റൈഫിൾസ് അംഗമായ ഹർപ്രീതിന് അനന്ത് നാഗിലായിരുന്നു പോസ്റ്റിംഗ്. 18 സിഖ് ലൈറ്റ് ഇൻഫന്ററി അംഗമാണ് ഗുർഭോജ് സിംഗ്. കാർഗിലിൽ ക്ലർക്ക് ആയാണ് ഇയാൾ ജോലി നോക്കിയിരുന്നത്. 900ത്തിലധികം രേഖകൾ ഐഎസ്എയുമായി ഇവർ പങ്കുവെച്ചതായാണ് റിപ്പോർട്ടുകൾ

Previous Post Next Post